അഷ്ടമിരോഹിണി ആഘോഷിച്ചു.

ശ്രീകൃഷണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ജില്ലയിലെങ്ങും ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ മുതല്‍ വിഷ്ണുക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായുള്ള ഭക്തരുടെ തിരക്കായിരുന്നു.

വൈകീട്ട് എല്ലായിടങ്ങളിലും ബാലഗോകുലങ്ങള്‍ സംഘടിപ്പിച്ച ശോഭായാത്രകള്‍ നടന്നു.

ഉണ്ണിക്കണ്ണന്‍മാരെയും ഗോപികമാരെയും കാണാന്‍ ഘോഷയാത്ര പോകുന്ന വഴികളില്‍ നിരവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. വിഷ്ണുവിന്റെ ദശാവതാരങ്ങളെ സൂചിപ്പിക്കുന്നതും ശ്രീകൃഷണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വരച്ചുകാട്ടുന്ന ഫേളോട്ടുകള്‍ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.

 

ചെറുമുക്കില്‍ ശോഭായാത്രയെ സ്വീകരിക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും.


തിരൂരങ്ങാടി: ശോഭയാത്രക്ക് സ്വീകരണം നല്‍കി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. ചെറുമുക്ക് വെസ്‌ററില്‍ നിന്നും പുറപ്പെട്ട ശോഭയാത്രക്കാണ് ചെറുമുക്ക് ടൗണ്‍ യുത്ത്‌ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശോഭയാത്രക്ക് സ്വീകരണം നല്‍കിയത്. എ കെ മരക്കാര്‍ കുട്ടി, ഇ പി മുജീബ് മാസ്റ്റര്‍, എഫ്‌സല്‍, എന്‍ അസ്ഹറുദ്ധീന്‍, സി ടി അനസ്, ഇ പി ജലീല്‍, ഇ ടി മന്‍സൂര്‍, ടി റഫീഖ്, നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top