Section

malabari-logo-mobile

ബിഇഎം വിദ്യാര്‍ത്ഥികള്‍ വിദ്യഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

HIGHLIGHTS : പരപ്പനങ്ങാടി : വിദ്യഭ്യാസ രംഗത്ത്

പരപ്പനങ്ങാടി : വിദ്യഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിലേറെയായി നിറഞ്ഞ സാനിധ്യമായ പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് പരാധീനതകളുടെ നടുവില്‍ നട്ടം തിരിയുന്നു.

ക്ലാസ്മുറികളില്ലാത്ത, ലാബുകളിലില്ലാത്ത, മൂത്രപുരകളില്ലാത്ത രണ്ട് വര്‍ഷം ഹയര്‍സെക്കണ്ടറി നടത്തിയ മാനേജ്‌മെന്റിനും, സര്‍ക്കരിനുമെതിരെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് തെരുവിലിറങ്ങി. ക്ലാസുകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യമുന്നയിച്ച് നാട്ടുകാരനായ വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

sameeksha-malabarinews

2011-2012 അധ്യായന വര്‍ഷത്തിലാണ് സയന്‍സ് ഗ്രൂപ്പടക്കമുള്ള കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടത് .അന്നുമുതല്‍ ക്ലാസ്‌റൂമുകള്‍ പ്രവര്‍ത്തിക്കുന്നത് വാടക പീടിക മുറികളിലാണ്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി സയന്‍സ് വിഷയങ്ങള്‍ക്ക് ലാബുകള്‍ ആവിശ്യമായി വന്നപ്പോള്‍ സ്‌കൂളിന്റെ ലാബുകള്‍ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കെട്ടിടങ്ങളിലൊന്നും തന്നെ ആവശ്യമായ മൂത്രപുരകളില്ലാത്ത് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് ഇവിടുത്തെ പഠനം ദുരിതമയമാക്കിയിരിക്കകയാണ്. വിദ്യാര്‍ത്ഥികള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും അയല്‍ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

കഴിഞ്ഞ അധ്യയന വര്‍ഷം അവസാനത്തോടെ പുതിയകെട്ടിടത്തിന്റെ പണി മാനേജ്‌മെന്റ് തുടങ്ങുകയും എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ കരാറുകാരന്‍ പണിനിര്‍ത്തി പോയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ വീണ്ടും ക്ലാസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയായണ്.

ഇപ്പോള്‍ പണിമുടങ്ങിയ കെട്ടിടത്തിലുള്ള ക്ലാസ് മുറികള്‍ ആവിശ്യമായ അളവ് പാലിച്ചല്ല നിര്‍മിച്ചതെന്ന് ആക്ഷേപം ഇപ്പോഴേ ഉയര്‍ന്നു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ഈ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യതയില്ല.

എന്നാല്‍ ഈ വിഷയങ്ങളോടെല്ലാം മുഖം തിരിച്ച്് നില്‍ക്കുന്ന നിലപാടാണ് സ്‌കൂള്‍ മാനേജ്‌മെന്റ്്ിന്റേത്. ബി ഇ എം മാനേജ്‌മെന്റും സഭയും തമ്മിലുള്ള ശീതസമരം വരെ ഇത്തരം കാര്യങ്ങളില്‍ ഫണ്ട്പാസാക്കലിന് തടസ്സമാവുകയാണ്.

കേരള വിദ്യഭ്യാസ മന്ത്രിയടക്കം നിരവധി മേഖലകളില്‍ പ്രഗല്‍ഭരായ പ്രതിഭകളെ വാര്‍ത്തെടുത്ത ഈ വിദ്യാലയം ഒരു കാലത്ത് നാടിന്റെ മുഴുവന്‍ സ്വപനങ്ങളെയായിരുന്നു മുന്നോട്ട് നയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ അനൗണ്‍സ് മെന്റിനനുസരിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങിയോടുന്ന അധ്യാപകരും, നിയമത്തിനുവേണ്ടി മാത്രം സ്‌കൂളിനെ ഓര്‍ക്കുന്ന മാനേജ്‌മെന്റും ഒരുകാലത്ത് ബാസല്‍ മിഷണറിമാര്‍ നടത്തിയ ത്യാഗനിര്‍ഭരമായ സാമൂഹ്യ സേവനത്തിന്റെ അന്തസത്ത കളഞ്ഞുകുളിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!