തിരു : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയതിനെതിരെ ഡിഐജി എസ് ശ്രീജിത്ത് സംസ്ഥാന സര്‍ക്കാരിന് പരാതി നല്കി. മുഖ്യമന്ത്രിക്കാണ് ശ്രീജിത്ത് പരാതി നല്‍കിയത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കേസാണ് തന്റെ പേരിലുള്ളതെന്നും ഒരു വ്യക്തി നല്കിയ അന്യായത്തിന്റെ പേരിലാണ് തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രീജിത്ത് പരാതിയില്‍ പറയുന്നു.
കൂടാതെ ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ പട്ടികയില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്നും ശ്രീജിത്ത് പരാതിയില്‍ ആവശ്യപ്പെട്ടു.
പരാതിയുടെ പകര്‍പ്പ് ആഭ്യന്തരമന്ത്രിക്കും ചീഫ്സെക്രട്ടറിക്കും ശ്രീജിത്ത് നല്കി.




