Section

malabari-logo-mobile

ജനഹിതമനുസരിച്ച് വികസനക്ഷേമകാര്യങ്ങളും നയങ്ങളും

HIGHLIGHTS : തിരു: ജനഹിതമനുസരിച്ച് വികസനക്ഷേമകാര്യങ്ങളും നയങ്ങളും

തിരു: ജനഹിതമനുസരിച്ച് വികസനക്ഷേമകാര്യങ്ങളും നയങ്ങളും നടപ്പിലാക്കാനും, മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും, നയങ്ങളെയുംപ്പറ്റി എസ്.എം.എസ്. വഴി ജനാഭിപ്രായം സമാഹരിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കി ഉത്തരവായി. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിലെ സ്ക്രൂട്ടിനി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ജനപ്രതികരണം അറിയേണ്ടകാര്യങ്ങള്‍ അതെ/അല്ല രൂപത്തിലുള്ള ഉത്തരം കിട്ടത്തക്കവിധം ചോദ്യരൂപത്തിലാക്കി പത്രങ്ങളിലും, ഇലക്ട്രാണിക് മാധ്യമങ്ങളിലും പരസ്യം നല്‍കി അവ സംബന്ധിച്ച ജനാഭിപ്രായം എസ്.എം.എസ്. വഴി സമാഹരിക്കുകയാണ് പദ്ധതി പ്രകാരം ചെയ്യുന്നത്.

 

ഉന്നയിക്കുന്ന കാര്യങ്ങളോട് യോജിക്കുന്നവര്‍ Y എന്നും വിയോജിക്കുന്നവര്‍ N എന്നും ടൈപ്പ് ചെയ്ത് ബിഎസ്എന്‍എല്‍ നമ്പരായ 537352 ലേയ്ക്ക് എസ്.എം.എസ്. ചെയ്യുകയാണ് വേണ്ടത്.

sameeksha-malabarinews

 

എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ സേവനം ഐ.ആന്റ്പി.ആര്‍.ഡി. വഴി പ്രയോജനപ്പെടുത്താവുന്നതാണ് എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!