Section

malabari-logo-mobile

ബാലാതിരുത്തി പാലം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : വള്ളിക്കുന്ന്: പട്ടയം

വള്ളിക്കുന്ന് :പതിറ്റാണ്ടുകള്‍ നീണ്ട ബാലാതിരുത്തിക്കാരുടെ ദുരിത യാത്ര അവസാനിച്ചു. ഒരു ഗ്രാമത്തിന്റെ സ്വപനമായ ബാലാതിരുത്തി പാലം റവന്യു മന്ത്രി അടൂര്‍ പ്രകാശ് നാടിനു സമര്‍പ്പിച്ചു. ബാലാതിരുത്തി പാലത്തിന്റെ സാങ്കേതിക വിദ്യ സംസ്ഥാനത്ത് മറ്റിടങ്ങളിലും ഉപയോഗപ്പെടുത്തുന്നതിന് കണ്ണൂര്‍ എഞ്ചിനീയറിങ് കോളെജിന്റെ സാങ്കേതിക സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ- മാനവ വിഭവശേഷി വകുപ്പു സഹമന്ത്രി ഇ അഹമ്മദ് മുഖ്യാതിഥിയായിരുന്നു.
വളളിക്കുന്ന് പഞ്ചായത്തില്‍ കടലുണ്ടി പുഴയാല്‍ ഒറ്റപ്പെട്ടുപോയ ബാലാതിരുത്തിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനാണ് സുനാമി പുനരധിവാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി വളളിക്കുന്ന് പാലം നിര്‍മാണത്തിന് തുടക്കമിട്ടത്. കടലുണ്ടി പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ബാലാതിരുത്തി ദ്വീപുകളുടെ കരപ്രദേശത്തോട് ഏറ്റവും ചേര്‍ന്ന് കിടക്കുന്ന ദ്വീപിലേക്കാണ് 147 മീറ്റര്‍ നീളത്തിലും 3.2 മീറ്റര്‍ വീതിയിലുമുളള പൈപ്പ് വെന്റ് പാലം നിര്‍മിച്ചിട്ടുളളത്. കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളെജിന്റെ സാങ്കേതിക സഹായത്തോടെ 2.54 കോടി ചെലവില്‍ നിര്‍മിച്ച പാലം ഗതാഗതത്തിനൊപ്പം വിനോദ സഞ്ചാര മേഖലയ്ക്കും മുതല്‍കൂട്ടാകും. സംസ്ഥാനത്തെ ഏറ്റവും വലിയ156 മീറ്റര്‍ നീളമുള്ള പൈപ്പുപാലമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.

ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, എ.ഡി.എം. എന്‍.കെ. ആന്റണി, തിരൂര്‍ ആര്‍.ഡി.ഒ. കെ.ഗോപാലന്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനെജ്‌മെന്റ്) എം.വി.കൃഷ്ണന്‍കുട്ടി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജമീല, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.അബ്ദുറഹ്മാന്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കാരിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം എ.പി.സിന്ധു, മുന്‍ എം.എല്‍.എ. കുട്ടി അഹമ്മദ് കുട്ടി, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.പി.സോമസുന്ദരന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!