പൊതുസ്ഥലത്ത് സംഘര്‍ഷം; 3 യുവാക്കള്‍ക്കെതിരെ കേസെടുത്തു.

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയ മൂന്ന യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെട്ടിപ്പടി സ്വദേശികളായ ഖമറുദീന്‍(21), ഉസാമത്ത്(20),മഖ്ബൂല്‍(22) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ബൈക്കില്‍ ബസ് ഉരതിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. സംഭവത്തില്‍ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

Share news
error: Content is protected !!
Scroll to Top