Section

malabari-logo-mobile

ബാച്ചിലേഴ്‌സ്പാര്‍ട്ടി നെറ്റില്‍ കണ്ടവര്‍ക്ക് പണികിട്ടും.

HIGHLIGHTS : രമ്യാ നമ്പീശനും നിത്യാ മേനോനും അടക്കമുള്ള പുതുതലമുറ നായികമാര്‍ വ്യത്യസ്ത ഗെറ്റപ്പില്‍

രമ്യാ നമ്പീശനും നിത്യാ മേനോനും അടക്കമുള്ള പുതുതലമുറ നായികമാര്‍ വ്യത്യസ്ത ഗെറ്റപ്പില്‍ മലയാളിക്ക് മുമ്പിലെത്തിയ അമല്‍ നീരദ് സംവിധാനം ചെയ്ത പുതിയ ചിത്രം ബാച്ചിലേഴ്‌സ്പാര്‍ട്ടി ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയുതുകണ്ടവര്‍ക്കെതിരെ കേരള പോലീസിന്റെ ആന്റി പൈറസി സെല്‍് കേസെടുത്തിരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തോളം പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്തുതായാണ് വിവരം.

സിനിമ നെറ്റിലിട്ടവരെയും അതുപോലെ സിനിമ ഡൗണ്‍ലോഡ് ചെയ്തവരെയും ഒരുപോലെ കുടുങ്ങുമെന്നാണ് സൂചന. കൂടാതെ പോലീസ് ആദ്യ 16 പേരടങ്ങുന്ന ഒരു പട്ടിക തയ്യാറാക്കി എഫ്‌ഐആര്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ്.

sameeksha-malabarinews

ഇന്റര്‍നെറ്റിലൂടെ പുതിയ സിനിമ അപ്ലോഡ്‌ചെയ്തവരെയും കണ്ടവരെയും കണ്ടെത്തിയത് ജാദു എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ്. ഈ സോഫ്റ്റവെയര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും ഐപി അഡ്രസ്സ് കണ്ടെത്താനാകും.

എന്നാല്‍ ബാച്ചിലേഴ്‌സ്പാര്‍ട്ടിയുടെ വീഡിയോ നെറ്റില്‍ അപ്ലോഡ്‌ചെയ്തവരെ ഈ കേസില്‍ ഉള്‍പ്പെടുത്താമെങ്കിലും നെറ്റില്‍ നിന്ന് സിനിമ കണ്ടവരെ മുഴുവന്‍ പ്രതിചേര്‍ക്കുന്നത് നിലനില്‍കില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!