Section

malabari-logo-mobile

ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തം;ഐഎസ്ആര്‍ഒ 100-ാംദൗത്യം വിജയകരമായ വിക്ഷേപിച്ചു.

HIGHLIGHTS : ശ്രീഹരിക്കോട്ട: ബഹിരാകാശവിക്ഷേപണ രംഗത്ത്

ശ്രീഹരിക്കോട്ട: ബഹിരാകാശവിക്ഷേപണ രംഗത്ത് ഇന്ത്യക്ക് ഇത് ചരിത്ര നേട്ടം. ഇന്ത്യയുടെ നൂറാം ദൗത്യമായ പിഎസ്എല്‍വിസി 21 ശ്രീഹരിക്കോട്ടയില്‍ നിന്ന് ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഐഎസ്ആര്‍ഒയുടെ ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു.

വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമിയും വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു.

sameeksha-malabarinews

ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങളല്ല ഇന്ന് വിക്ഷേപിച്ചത്.

ഫ്രാന്‍സിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ  സ്‌പോട്ട്6, ജപ്പാന്റെ പ്രോയിറ്റേഴ്‌സ് എന്നീ രണ്ട് ഉപഗ്രഹത്തെയാണ്  പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്നത്. 2008 സെപ്റ്റംബറില്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും ആസ്ട്രിയം എസ്എഎസും തമ്മില്‍ ഒപ്പുവെച്ച ദീര്‍ഘകാല സഹകരണ കരാറിന്റെ ഭാഗമായാണ് സ്‌പോട്ട്6 ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.

62 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ സ്വന്തമായി നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ ഇതിനകം 27 വിദേശ ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!