ഫഹദ് ഫാസില്‍ കിണറ്റില്‍ വീണു

ന്യൂ ജനറേഷന്‍ നായകന്‍മാരില്‍ ഏറെ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കായി എന്തും ചെയ്യാന്‍ തയ്യാറുള്ള നടനാണ്. ഇതിനൊരുദാഹരണമാണ് ഫഹദ് അഭിനയിച്ച ഒളിപ്പോരിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം നടന്നത്.

ഈ ചിത്രത്തിലെ ഏറെ സാഹസികതയുള്ള ഒരുഗംമാണ് ഫഹദ് മനോഹരമാക്കിയിരിക്കുന്നത്. ഈ രംഗത്തില്‍ നായകന്‍ നിറയെ വെള്ളമുള്ള ഒരു വലിയ കിണറ്റിലേക്ക് വീഴുന്ന രംഗം ഡ്യൂപ്പിനെ വെക്കാതെ ഫഹദ് തന്നെ സ്വയം അഭിനയിച്ചിരിക്കുകയാണ്. ഒരു സങ്കോചവും ഭയവും കൂടാതെ ഫഹദ് കിണറ്റിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ക്രെയിനില്‍ കെട്ടിയാണ് ഫഹദിനെ കിണറ്റിലേക്ക് താഴ്ത്തിയത്.

എന്തായാലും നമ്മുടെ നായകന്‍മാര്‍ ആരും തന്നെ കാണിക്കാത്ത ചങ്കൂറ്റം കാണിച്ച ഫഹദിനിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

 

Share news
error: Content is protected !!
Scroll to Top