HIGHLIGHTS : Priyanka enters electoral politics; will contest in Wayanad
ന്യൂഡല്‍ഹി: ലോവക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയാൻ തീരുമാനമായി. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധി ആദ്യമായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലോ ,വാരണസിയിലോ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.എന്നാൽ അന്ന് അവർ അതിന് തയ്യാറായിരുന്നില്ല.