പ്രശസ്ത തമിഴ്,തെലുങ്ക് സിനിമാതാരം അഞ്ജലിയെ കാണാനില്ല

ഹൈദരാബാദ്: പ്രശസ്ത തമിഴ്,തെലുങ്ക് സിനിമാതാരം അഞ്ജലിയെ കാണനില്ലെന്ന് പരാതി. ചൊവ്വാഴ്ച മുതലാണ് ഇവരെ കാണാതായതെന്ന് സഹോദരന്‍ രവിശങ്കര്‍ നല്‍കിയപരാതിയില്‍ പറയുന്നത്.

ഒരു തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ കഴിയവെയാണ് അഞ്ജലിയെ കാണാതായത്. നാല് ദിവസം മുമ്പാണ് വെങ്കിടേശും, രവി തേജയും നായകരാകുന്ന ബോളിവുഡ് ചിത്രം ബോല്‍ ബച്ചന്റെ തെലുങ്കു റിമേക്കില്‍ അഭിനയിക്കാനായി അഞ്ജലി സുരു ബാബുവിനൊപ്പം ജൂബിലി ഹില്‍സിലെ ഹോട്ടലില്‍ എത്തിയത്. ഇവിടെ നിന്നും പുറത്തു പോയ അഞ്ജലി പിന്നെ തിരിച്ചു വന്നിട്ടില്ലെന്നാണ് പറയുന്നത്. അഞ്ജലിയയുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നും, ബാബു അഞ്ജലിയെ കാണാനില്ലെന്ന വിവരം അറിയിച്ചില്ലെന്നും സഹോദരന്‍ പറയുന്നു.സംഭവത്തില്‍ പോലീസ് അനേ്വഷണമാരംഭിച്ചു.

അതേ സമയം തന്റെ രണ്ടാനമ്മയായ ഭാരതി ദേവിയും തമിഴ് സംവിധായകന്‍ കലഞ്ചിയവും, സുരി ബാബുവും തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്തതായും,തന്നെ മാനസികമായി പീഡിപ്പിച്ചതായും അഞ്ജലി ചില തമിഴ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അഞ്ജലിയെ പതിനഞ്ചു വയസു മുതല്‍ ദത്തെടുത്ത് വളര്‍ത്തിയത് ഭാരതി ദേവിയാണ്.
അങ്ങാടിത്തെരു, എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലിയെ കാണാനില്ലെന്ന വര്‍ത്ത സിനിമാലോകത്ത് ഇപ്പോള്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top