ഇനി യമഹ ബൈക്ക് 27,000 രൂപക്ക്.

ടൂ വീലര്‍ നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയരായ യമഹ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. ഇത്തവണ ഇരു ചക്ര വാഹന പ്രേമികളെ ഒന്നു സന്തോഷിപ്പിക്കാന്‍ തന്നെയാണ് യമഹയുടെ തീരുമാനം. ഇതിനായി യമഹ പുറത്തിറക്കാന്‍ ഇരിക്കുന്നതോ 27,000 രൂപക്ക് ഒരു ബൈക്ക്.

ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ ബൈക്കെന്ന അവകാശവാദമുയര്‍ത്തി യമഹ തങ്ങളുടെ ഈ പുത്തന്‍ ബൈക്ക് ഉത്തര്‍പ്രദേശിലെ സൂരജ്പൂരില്‍ പുതുതായി ആരംഭിക്കുന്ന ഗ്‌ളോബല്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് സെന്ററിലാണ് വികസിപ്പിക്കുക എന്നാണ് അറിയുന്നത്.

100 സിസി എന്‍ജിന്‍ കപ്പാസിറ്റിയാണ് ഈ മോഡലിനുള്ളത്.

ഈ പുത്തന്‍ ബൈക്ക് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി യമഹ അറിയിച്ചു. കൂടാതെ ഈ ബൈക്കുകള്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top