Section

malabari-logo-mobile

പ്രധാന മന്ത്രി മോദി ചൈനയില്‍

HIGHLIGHTS : ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ സ്വദേശമായ സിയാനിലെത്തി. ജിന്...

Narendra-Modi_15ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന പ്രസിഡന്റ് സി ജിന്‍പിങ്ങിന്റെ സ്വദേശമായ സിയാനിലെത്തി. ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തന്ന മോദി അതിര്‍ത്തി ഫ്രശ്‌നങ്ങളും, വാണിജ്യ സഹകരണവും സംബന്ധിച്ച ചര്‍ച്ച നടത്തും.

രാവിലെ ഷിയാനിലെ ടെ റാകോട്ട മ്യൂസിയവും പ്രശ്‌സ്ത ബുദ്ധ വിഹാരമായ ദാക്ഷിണ്‍ഷ്യാന്‍ ക്ഷേത്രവും മോദി സന്ദര്‍ശിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് ഇന്ത്യ സന്ദര്‍ശനം തുടങ്ങിയത് മോദിയുടെ ജന്‍മദേശമായ ഗുജറാത്തില്‍ നിന്നുമായിരുന്നു.

sameeksha-malabarinews

ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവത്ക്കരണം ഉള്‍പ്പടെ പ്രധാനപ്പെട്ട പത്തു പ്രധാന പദ്ധതികളില്‍ ഷി ജിന്‍ പിങ്ങ് മോദി കൂടിക്കാഴ്ച്ചയില്‍ ധാരണയായേക്കും. ഏറെ നാളായി കുരുക്കഴിയാതെ കിടക്കുന്ന അതിര്‍ത്തി പ്രശ്‌നവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാകും.

സന്ദര്‍ശനത്തിനു തൊട്ടു മുന്‍പു പാക് അധിനിവേശ കാശ്മീരില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍കളില്‍ ഇന്ത്യ ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തതിനും ഇന്ത്യ ഊന്നല്‍ നല്‍കുന്നു.

ഇന്നു (14-05-2015) വൈകിട്ട് ഷിയാനിലെ പഗോഡ മോദി സന്ദര്‍ശി ക്കും. വൈകിട്ട് ആറിനു ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് മോദി യാത്ര തിരിക്കും. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരും, രാജ്യത്തെ വ്യവസായ പ്രമുഖരും ബീജിങ്ങില്‍ മോദിക്കൊപ്പം ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!