Section

malabari-logo-mobile

പ്രധാനമന്ത്രിക്ക് മുന്നില്‍ ഉടുപ്പൂരി പ്രതിഷേധം.

HIGHLIGHTS : ദില്ലി: രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക

ദില്ലി: രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് മുന്‍പില്‍ യുവാവിന്റെ കത്തുന്ന പ്രതിഷേധം.

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റ സമയത്താണ് ഉടപ്പൂരി മേശപ്പുറത്തു കയറി നിന്ന് ഇയാള്‍ മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രി തിരിച്ചുപോകണമെന്നും സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു മുദ്രാവാക്യം വിളിച്ചത്.

sameeksha-malabarinews

ഏഷ്യയിലെ തന്നെ വിവധ രാജ്യങ്ങളില്‍ നിന്നുള്ള നിയമ വിദഗ്ദര്‍ക്കായുള്ള കോണ്‍ഫ്‌റന്‍സില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച കപാഡിയ, നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു.

പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരം നടത്തിയ ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധ സമരം നടക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് സിഖ് വിരുദ്ധ കലാപ കേസില്‍ ജഗദീഷ് ടൈറ്റലറെ കുറ്റവിമുക്തനാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സിഖ് മാധ്യമപ്രവര്‍ത്തകന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തെ ചെരിപ്പെറിഞ്ഞിരുന്നു.

ഡീസല്‍ വിലവര്‍ധനവിനെതിരെയും പാചകവാതകം പരിമിതപ്പെടുത്തുന്നതിനെതിരെയും രാജ്യമൊട്ടാകെ പ്രതിഷേധ മുയരുന്നതിനിടയിലാണ് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം. യുവാവിന്റെ പ്രതിഷേധം സുരക്ഷാ ഉദ്യാഗസ്ഥരെ വാസ്തവത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധം നടത്തിയ യുവാവിനെ ഉടന്‍ സുക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ കുറിച്ച് ഒരു വിവരവും പുറത്ത് വട്ടിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!