കാവ്യകണ്ണുമായി പുത്തന്‍ നായിക.

കുസൃതിയൊളിപ്പിച്ച് വെക്കുന്ന കിന്നരി കണ്ണുകള്‍ മലയാളിക്കെന്നും ഗൃഹാതയാണ്. പ്രണയം നിറച്ച വലിയകണ്ണുകളുള്ള നായികമാര്‍ എന്നും മലയാള സിനിമയോടൊപ്പ മുണ്ടായിരുന്നു. പാര്‍വ്വതിയ്ക്കും കാവ്യക്കും പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലെ ചെന്തമാരയായെത്തുന്ന നമിത പ്രമോദ് എന്ന കൊച്ചു സുന്ദരി ഇവര്‍ക്കൊരു പിന്‍ഗാമിയാവുകയാണ്.
കടലിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാടൊരുക്കുന്ന പുതിയ തിരകള്‍ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന നമിത പ്രമോദിന് ചിത്രമിറങ്ങുന്നതിന് മുന്‍പ് തന്നെ അഞ്ചോളം സിനിമകളിലേക്ക് നായികയാകാനുള്ള ഓഫറുകളാണ് തേടിയെത്തിയത്. ആദ്യ ചിത്രത്തില്‍ പുതുമുഖത്തിന്റെ പതര്‍ച്ചയില്ലാതെ മികച്ച പ്രകടനമാണ് നമിത കാഴിചവെച്ചിരിക്കുന്നത്. മലയാളം വിട്ട് നയന്‍താരയെ പോലെ അന്യഭാഷകളിലും മികവ് തെളിയിക്കാനുള്ള കഴിവും സൗന്ദര്യവും നമിതയ്ക്കുണ്ടെന്നാണ് വിലയിരുത്തല്‍.

പുതിയതിരകള്‍ എന്ന ചിത്രത്തില്‍ ചെന്താമരയെന്ന വളരെ ശക്തമായ കഥാപാത്രമാണ് നമിത അവതരിപ്പിക്കുന്നത്. യുവനായകരില്‍ ശ്രദ്ധേയനായ നിവിന്‍ പോളി അവതരിപ്പിക്കുന്ന മോഹനന്‍ എന്ന കഥാപാത്രത്തിന്റെ കളിക്കൂട്ടുകാരിയാണ് ചെന്താമര. വളരെ ശക്തമായ സ്ത്രീകഥാപാത്രമാണ് ചെന്താമര.
ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം അടുത്താഴ്ച റിലീസാകുന്നതോടെ മലയാള പ്രേക്ഷകര്‍ക്ക് തങ്ങളുടെ സ്വന്തമെന്ന് പറയാവുന്ന ഒരു നായിക കൂടിയുണ്ടാവുമെന്ന് തീര്‍ച്ച.

Share news
error: Content is protected !!
Scroll to Top