Section

malabari-logo-mobile

പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; മാനഭംഗ കേസുകളില്‍ വധശിക്ഷ.

HIGHLIGHTS : ദില്ലി: അധികാര കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച 10 മണിക്കൂര്‍ സമരത്തിനൊടുവില്‍

ദില്ലി: അധികാര കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച 10 മണിക്കൂര്‍ സമരത്തിനൊടുവില്‍ ജനശക്തിക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മാനഭംഗ കേസുകളില്‍ വധശിക്ഷ നടപ്പാക്കാന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെ വ്യക്തമാക്കി. ഈ കേസിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ കോടതിയോടെ അപേക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തേകുറിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

sameeksha-malabarinews

സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്ന് രാഷ്ട്രപതി ഭവന് മുന്നില്‍ നടത്തി വന്നിരുന്ന വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സമരം അവസാനിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!