പ്രണയിക്കുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ വിവാഹം കഴിക്കണമെന്നില്ല; സോഹ അലിഖാന്‍.

വിവാഹം എന്ന ബോറന്‍ കാഴ്ചപ്പാടിനോട് തനിക്ക് താല്‍പര്യമില്ലെന്ന് പ്രമുഖ ബോളിവുഡ് താരം സോഹ അലിഖാന്‍. താന്‍ പ്രണയിക്കുന്ന ആള്‍ക്കൊപ്പം ഒരുമിച്ചാണ് ജീവിക്കുന്നതെന്നും അതിന് നിയമസാധുത ആവശ്യമില്ലെന്നും സോഹ പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നതെന്നും സോഹ വ്യക്തമാക്കി.

പരസ്പര വിശ്വാസവും, പരസ്പര ബഹുമാനവുമാണ് താന്‍ വിവാഹബന്ധത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

താന്‍ പ്രണയിക്കുന്ന ആളെ വിവാഹബന്ധത്തിന്റെ ചട്ടക്കൂട്ടില്‍ കുടുക്കിയിടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അടുത്തകാലത്തൊന്നും ഔദേ്യാഗികമായി തങ്ങള്‍ വിവാഹകഴിക്കില്ലെന്നും സോഹ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top