Section

malabari-logo-mobile

പ്രകൃതി പാഠം 3

HIGHLIGHTS : സുശാന്ത്‌ സി കാര്‍വര്‍ണ തുമ്പി


സി സുശാന്ത്‌ 

കാര്‍വര്‍ണ തുമ്പി

sameeksha-malabarinews

 

കേരളത്തിലെ വനാന്തരങ്ങലില്‍ കാണുന്ന അപൂര്‍വ്വനായ ഒരു തുമ്പിയാണ് കാര്‍വര്‍ണ തുമ്പി. ചിത്രശലഭത്തെപോലെ വര്‍ണഭംഗിയുള്ള ഈ തുമ്പിക്ക് സാധാരണ തുമ്പികളെ അപേക്ഷിച്ച് വലിപ്പം കുറവാണ് കറുപ്പില്‍ നീല കലര്‍ന്ന ലോഹവര്‍ണമുള്ള തിളക്കമാര്‍ന്ന ചിറകുകളാണ് ഇവയുടെ അഴക് കൂട്ടുന്നത്. പുല്‍ നാമ്പുകളിലും ചെറിയ ചെടി തലപ്പിലുമാണ് ഇവയുടെ വിശ്രമം. ആണ്‍ തുമ്പിയേക്കാള്‍ വേഗത്തില്‍ പാറി പറക്കുന്നത് പെണ്‍തുമ്പിയാണ്. വായുവില്‍ ഏറെ നേരം പറന്ന് മേലെ ഒഴുകി നീങ്ങുന്നതാണ് ആമ്#തുമ്പികളുടെ രീതി.

വര്‍ണ്ണ ചിറകുകള്‍ മേലെ വീശി വെയിലത്തിരിക്കുന്ന ഈ തുമ്പിയെ കണ്ടാല്‍ ഒരു കൊച്ചു ചിത്രശലഭമാണ് എന്നെ തോന്നുകയുള്ളു. പക്ഷേ നേരിയ ഒരനക്കം തട്ടിയാല്‍ ഈ സുന്ദരന്‍/ സുന്ദരി തുമ്പികള്‍ പുല്‍തലപ്പിനുള്ളില്‍ ഒളഇക്കും. ഇതിനാലാണ് കാര്‍വര്‍ണ തുമ്പിയുടെ സാനിദ്ധ്യം അധികമാരുടെയും ശ്രദ്ധയില്‍ പെടാത്തത്. കേരളത്തില് ഈ അത്യപൂര്‍വ്വനെ കണ്ടെത്തിയിട്ടുള്ളത് കുലരു പുഴകടുത്തുള്ള തെന്മലയിലും, അഗസ്ത്യ നിരകളിലെ ബോണക്കാട്ടും, നെടുമങ്ങാടിനടുത്തുള്ള വിതുരയിലും, ചെന്തുരുത്തി വന്യജീവി സങ്കേതത്തിലും വയനാട്ടിലുമാണ്. ചതുപ്പ് പ്രദേശങ്ങളും കാട്ടിലെ കുളങ്ങളുമാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍.

ശ്രീലങ്ക, ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങള്‍, മലേഷ്യ, സുമാത്ര, ജാവ, ബോര്‍ണിയോ എന്നിവിടങ്ങളിലും തുമ്പികളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!