പ്രകൃതിവിരുദ്ധ പീഡനം: മദ്രസാ അധ്യാപകനെതിരെ കേസ്

വണ്ടൂര്‍: നീലാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡത്തിനിരയാക്കിയ മദ്രസാ അധ്യാപകനെതിരെ കേസ്. സുന്നി മദ്രസാ അധ്യാപകന്‍ കഞ്ഞിമുഹമ്മദിനെതിരെയാണ് കേസ്. രണ്ടിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
മദ്രസയില്‍ പോവാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കത്തതിനെത്തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് വിവരം പുറത്തായത്. ഒരു മാസമായി പീഡനം നടക്കുന്നുവെന്നാണ് പ്രാഥമിക വിവരം. രക്ഷിതാക്കള്‍ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കി.

കുഞ്ഞിമുഹമ്മദിന്റെ പേരില്‍ 377,354 വകുപ്പുകള്‍ക്കുപുറമെ ഡല്‍ഹി സംഭവത്തിനുശേഷം കൂട്ടിച്ചേര്‍ത്ത പുതിയ വകുപ്പുകള്‍പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top