പ്രകൃതിപാഠം

കുളക്കോഴി
ഫോട്ടോ: സി. സുശാന്ത്
കേരളത്തിലെ തണ്ണീര്‍ തടങ്ങളിലും ശുദ്ധജലാശയങ്ങള്‍ക്കരികിലും ചതുപ്പുകളിലും പാടശേഖരങ്ങളിലെ പൊന്തക്കാടുകളിലും കാണുന്ന ഒരു പക്ഷിയാണ് കുളക്കോഴി (White – breasted Water hen Amaurornis Phoenicurus).
മുഖവും തൊണ്ടയും നെഞ്ചും തൂവെള്ള നിറമാണ്. പിന്‍ കഴുത്ത് മുതല്‍ പുറം ഇരുണ്ട ചാരം കലര്‍ന്ന കറുപ്പ് നിറം. കൊക്ക് ആരംഭിക്കുന്നിടത്ത് ചുവപ്പ് നിറം. കുറിയ വാലിന് അടിയില്‍ ചെങ്കല്‍ വര്‍ണ്ണം കലര്‍ന്ന ചുവപ്പ് നിറം കാണാം.
ചതുപ്പുനിലങ്ങളിലും പുഴയോരത്തെ കൈതക്കാടുകളിലും പൊന്തകളിലും ഒളിഞ്ഞു ജീവിക്കുന്ന കുളക്കോഴി വളരെ നാണംകുണിങ്ങിയായ പക്ഷിയാണ്.
ജലജീവികളും ചെറുപ്രാണികളുമാണ് ഇവയുടെ ആഹാരം.
കൂവ….കൂവ….എന്നാണ് ശബ്ദിക്കുന്നത്. മഴക്കാലത്താണ് കൂട്‌കെട്ടുന്നത്. ഇക്കാലങ്ങളില്‍ പൊന്തകളില്‍ നിന്നും കൂവ …. കൂവ…കൂവക്ക്…കൂവക്ക്….കൂവ…കൂവ….കുളുത…..കുളുത…..കുളുത… എന്ന് ശബ്ദിച്ചുകൊണ്ടിരിക്കും. പൊന്തകളില്‍ ചുള്ളിക്കമ്പ്‌കൊണ്ട് തീര്‍കുന്ന കൂട്ടില്‍ ആറ് മുതല്‍ ഏഴ് വരെ ഇരുണ്ട തവിട്ട് വരകളോ, കുറികളോ ഉള്ള മുട്ടകള്‍ ഇടുന്നു. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ മൊത്തം കറുപ്പ് നിറമാണ്. ടാറില് മുക്കിയെടുത്തപലെ കറുപ്പ് നിറം.
തണ്ണീര്‍ത്തടങ്ങള്‍ കെട്ടിട സമുച്ചയങ്ങള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും വേണ്ടി നികത്തുന്നതും ശുദ്ധജലാശയങ്ങളും പുഴകളും മലിനമാക്കപ്പെടുന്നതും കായലുകളും കുളങ്ങളും അപ്രത്യക്ഷമാകുന്നതും ഈ ജലപക്ഷിയുടെ ….. കുളക്കോഴിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ട്ടിച്ചിരിക്കുന്നു. ഇവ അന്യം നിന്ന് പോകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിച്ചേ പറ്റൂ….

Share news
error: Content is protected !!
Scroll to Top