ഇറാന്‍ ആത്മിയ നേതാവ് ആയത്തുള്ള ഖൊമേനിയും ‘ഫേസ്ബുക്കില്‍’

ദുബൈ: സര്‍ക്കാര്‍ വിദരുദ്ധ സമരത്തെ തുടര്‍ന്ന് 2009 ല്‍ ഫേസ്ബുക്ക് നിരോധിച്ച രാജ്യമാണ് ഇറാന്‍. എന്നാല്‍ അവിചാരിതമോ, അവിശ്വസനീയമോ ആയ മറ്റൊരു കാഴ്ചയ്ക്ക് ഫേസ്ബുക്കിന്റെ വാള്‍ വേദിയായി.

ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമേനി ഫേസ്ബുക്കില്‍ പുതിയ അംഗമായി ചേര്‍ന്നു. ‘ഖൊമേനി.ഐആര്‍’ എന്നാണ് പേജിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അദേഹത്തിന്റെ പ്രസംഗങ്ങളും പ്രസ്താവനകളുടെയും ക്ലിപ്‌സുകള്‍ ഇദേഹത്തിന്റെ വാളിലുണ്ട്.

ട്വിറ്ററിലും സമാനമായ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതും ഖൊമേനി ഓഫീസില്‍ നിന്നാണ് ഉണ്ടാക്കിയതെന്ന് കരുതുന്നു.

Share news
error: Content is protected !!
Scroll to Top