Section

malabari-logo-mobile

പൊലീസ് നല്ല സാമൂഹിക പ്രവര്‍ത്തകരാകണം: മന്ത്രി

HIGHLIGHTS : മലപ്പുറം: പൊലീസ് സേനാംഗങ്ങള്‍

മലപ്പുറം: പൊലീസ് സേനാംഗങ്ങള്‍ നല്ല സാമൂഹിക പ്രവര്‍ത്തകരാകണമെന്ന് അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിച്ചെന എം.എസ്.പി യില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ പ്രശ്‌നങ്ങളില്‍ പൊലീസിന് ഇടപെടാന്‍ കഴിയണം. മനുഷ്യത്വമുള്ള സമീപനം സ്വീകരിക്കുന്നവരാകണം പൊലീസ്‌കാര്‍. ഇന്ത്യയിലെ മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. ജനസംഖ്യാനുപാതികമായി സേനയില്‍ അംഗങ്ങളുടെ കുറവുണ്ട്. ഇത് നികത്തുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എട്ട് പ്ലാറ്റൂണുകളായി 233 പേരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സേനയുടെ ഭാഗമായത്. എം.എസ്.പി. ക്ലാരി കാംപിലെ ആദ്യത്തെ പാസിങ് ഔട്ട് പരേഡാണ് ഇന്നലെ നടന്നത്. അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ.കെ. വിശ്വംഭരന്‍, സി. അശോകന്‍, ബാബു ജോണ്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്റ്റര്‍മാരായ ഹബീബ് റഹ്മാാന്‍, കെ.വി. രാജേഷ്, ഗണേശന്‍, കമലാക്ഷ, രാമേശന്‍, ബാബുരാജ്, സത്യനാഥന്‍, മോഹന്‍ദാസ് എന്നിവരുടെ കീഴില്‍ ഒമ്പതു മാസമായിരുന്നു പരിശീലനം.
പരിശീലന കാലയളവില്‍ മികച്ച ഇന്‍ഡോറും ഓള്‍റൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് സുരാജ്, ഔട്ട് ഡോര്‍ ആയ റ്റി. വിനു, ഷൂട്ടര്‍ ആയ കെ.പി സബിലേഷ് എന്നിവര്‍ക്ക് അഭ്യന്തര മന്ത്രി ഉപഹാരം നല്‍കി.
അബ്ദു റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, എ.ഡി.ജി.പി ബി. സന്ധ്യ, ജില്ല പൊലീസ് മേധാവി കെ. സേതുരാമന്‍, എം.എസ്.പി കമാന്‍ഡന്റ് യു.ഷറഫലി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
233 പൊലീസുകാരില്‍ ഒരു എം.ബി.എ, 10 ബിരുദാനന്തര ബിരുദധാരികളും 79 ബിരുദധാരികളും 84 പ്ലസ്റ്റു, 15 എസ്.എസ്.എല്‍.സി, നാല് ബി.എഡ്, ഒരു റ്റി.റ്റി.സി, 20 ഐ.റ്റി.ഐ, 18 ഡിപ്ലോമക്കാരുമാണുള്ളത്. എം.എസ്.പി, എ ആന്‍ഡ് ഡി എന്നീ രണ്ട് കമ്പനികളിലായി മലപ്പുറം ക്ലാരി കാംപിലും അരീക്കോട് കാംപിലുമായി 2012 ജൂലൈ രണ്ടിനാണ് ഇവര്‍ക്ക് പരിശീലനം ആരംഭിച്ചത്. ഡ്രൈവിങ്, നീന്തല്‍, ദുരന്തനിവാരണം, കംപ്യൂട്ടര്‍, കളരിപ്പയറ്റ്, കരാട്ടെ, യോഗ, അക്രമാസക്തരായ ജനത്തെ നേരിടാനുള്ള പരിശീലനം കൂടാതെ 10 ദിവസം വനാന്തരങ്ങളില്‍ പ്രത്യേക പരിശീലനവും നല്‍കിയി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!