Section

malabari-logo-mobile

പൊന്നാനിയില്‍ ജര്‍മ്മന്‍ യുവതിക്കു നേരെ പീഡനശ്രമം

HIGHLIGHTS : പൊന്നാനി :സുഹൃത്തിന്റെ സഹോദരിയുടെ വിപാഹചടങ്ങിനെത്തിയ ജര്‍മ്മന്‍ യുവതിക്കു നേരെ

പൊന്നാനി : സുഹൃത്തിന്റെ സഹോദരിയുടെ വിപാഹചടങ്ങിനെത്തിയ ജര്‍മ്മന്‍ യുവതിക്കു നേരെ പീഡനശ്രമം. യുവതി ഇതിനെതിരെ ഫോര്‍ട്ടകൊച്ചി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശി അനീഷിനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ പിടിയലായതായാണ് സുചന.

സംഭവം നടന്നത് പൊന്നാനിയിലായതിനാല്‍ കേസിന്റെ അന്വേഷണം പൊന്നാനി സിഐ അബ്ദുല്‍ ഖാദറിന് കൈമാറിയിരിക്കുകയാണ്.

sameeksha-malabarinews

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന പൊന്നാനി സ്വദേശിയുടെ വീട്ടില്‍ വിവാഹചടങ്ങില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതിയെത്തിയത്. രാത്രിയിലാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ അനീഷിനെ കല്യാണത്തിന് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരികയായിരുന്നു വെന്നും പൊന്നാനി സ്വദേശി പോലീസിനെ അറിയിച്ചു.
പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പൊന്നാനി എസ്‌ഐ സിപി വേലായുധന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!