Section

malabari-logo-mobile

ഗണേഷ് യാമിനി പ്രശ്‌നത്തില്‍ ദേശീയ വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

HIGHLIGHTS : ദില്ലി: ഗണേഷ് യാമിനി പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മീഷന്‍

ദില്ലി: ഗണേഷ് യാമിനി പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന വനിതാ കമ്മീഷനോട് റിപ്പോര്‍ട്ട്‌തേടി. കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ്മയാണ് റിപ്പോര്‍ട്ട് തേടിയത്. കൂടാതെ ഈ കേസില്‍ ഇടപെടാനും സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദ്ദേശം നല്കിയിട്ടുമുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍മന്ത്രിക്കെതിരെയുള്ള കേസ് ഗൗരവത്തോടെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് മമതാ ശര്‍മ്മ അറിയിച്ചു.

sameeksha-malabarinews

യാമിനി കമ്മീഷന് പരാതി നല്‍കിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങളില്‍ വന്നവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ വിഷയത്തില്‍ സ്വമേധയാ ഇടപെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!