Section

malabari-logo-mobile

പെനാല്‍ട്ടിയിലൂടെ ഇറ്റലി സെമിയില്‍

HIGHLIGHTS : കീവ് : നാടകീയമായ ഇറ്റലി ഇംഗ്ലണ്ട് പോരാട്ടത്തിന് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ തീരുമാനം.

കീവ് : നാടകീയമായ ഇറ്റലി ഇംഗ്ലണ്ട് പോരാട്ടത്തിന് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ തീരുമാനം. 4-2 ന് ഇറ്റലി ഇംഗ്ലണ്ടിനെ യൂറോ 2012 ല്‍ നിന്ന് പുറത്തേക്ക് നയിച്ചു.

ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ ആദ്യ പെനാല്‍ട്ടി കിക്ക് റിക്കോ മോണ്‍ട്രോ ലിവോ കളഞ്ഞപ്പോള്‍ തന്നെ ഇറ്റലിക്ക് മേധാവിത്വമായി കഴിഞ്ഞിരുന്നു. പിന്നീട് ജൂനിയര്‍ ആഷ്‌ലിയുടെ കിക്ക് ക്രോസ്ബാറില്‍ തട്ടിമടങ്ങുകയും ആഷ്‌ലികോളിന്റെ കിക്ക് ഇറ്റാലിയന്‍ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തതോടെ ഇംഗ്ലണ്ട് വീഴുകയായിരുന്നു.

sameeksha-malabarinews

കളിയുടെ തുടക്കത്തില്‍ ഇം്ഗ്ലണ്ട് കത്തിക്കയറിയെങ്കിലും സാവധാനം ഇറ്റാലിയന്‍ മദ്യനിരക്കാര്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ ഇറ്റലി നടത്തിയെങ്കിലും കളിയുടെ മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഗോളുകള്‍ അന്യം നിന്നതിനാല്‍ വിജയത്തിനായി പെനാള്‍ട്ടി ഷൂട്ടൗട്ടിനെ കാക്കേണ്ടി വന്നു.

സെമിയില്‍ കരുത്തരായ ജര്‍മ്മനിയേയാണ് ഇറ്റലിക്ക് നേരിടാനുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!