‘സ്‌മോക്കിങ് കിഡ്’ പുകവലിക്കെതിരെ തരംഗം സൃഷ്ടിക്കുന്നു.

ബാങ്കോക്ക് : ബാങ്കോക്ക് തെരുവില്‍ അലസമായി സിഗരറ്റ് വലിക്കുന്ന ഒരു തായ് യുവാവിനോട് സിഗരറ്റ് കത്തിക്കാന്‍ തീ ചോദിച്ച് ഒരു ഏഴുവയസ്സുകാരന്‍ എത്തുന്നു. അവന് തീ കൊടുക്കാതെ നിനക്ക് ജീവിക്കുകയും കളിക്കുകയും ചെയ്യേണ്ടേ എന്ന് മറുചോദ്യം ചോദിക്കുന്ന യുവാവ്.

ഇത് തായ്‌ലാന്റ് പുകവലി വിരുദ്ധ സെല്‍ പുറത്തിറക്കിയ പരസ്യ ചിത്രത്തിന്റെ ഒരു ഭാഗമാണ്. ഇന്റെര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ പരസ്യ ചിത്രം തായ്‌ലന്റിലെ 13 മില്ല്യണ്‍ വരുന്ന പുകവലിക്കാര്‍ തങ്ങളുടെ ദുശ്ശീലം മാറ്റാന്‍ ചിന്തിക്കുന്നു എന്നാണ് ആദ്യപ്രതികരണം.

‘നിങ്ങള്‍ എന്നെപറ്റി വ്യാകുലപെടുന്നു എന്നാല്‍ എന്തുകൊണ്ട് നിങ്ങളെ കുറിച്ച് ഓര്‍ക്കുന്നില്ല’ എന്ന മറുപടി കുറിപ്പായി യുവാവിന്റെ കൈകൡലേല്‍പ്പിച്ച് നടന്നകലുന്ന ആ കുട്ടി വലിയൊരു തീയാണ് പുകവലിക്കാരുടെ നെഞ്ചിലേക്ക് കോരിയിട്ടത്. ഈ വീഡിയോ ചിത്രം യൂട്യൂബില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ 5,80000 പേര്‍ കണ്ടു കഴിഞ്ഞു. നമുക്കും ഈ വിഡിയോ ചിത്രം കാണാം.[youtube]http://www.youtube.com/watch?v=-u-rhnV4l08[/youtube]

Share news
error: Content is protected !!
Scroll to Top