തിലകനെ തിരിച്ചെടുക്കുന്നത് പരിഗണിക്കും ; ഇന്നസെന്റ് . അമ്മയിലേക്കില്ല : തിലകന്‍

കൊച്ചി : അപേക്ഷ നല്‍കിയാല്‍ നടന്‍ തിലകനെ അമ്മയിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമ്മയുടെ പ്രസ്ഡന്റ്  ഇന്നസെന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിലകന്‍ മികച്ച നടനാണെന്നും അദേഹം അഭിനയിക്കണമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വന്നാലും താനിനി അമ്മയിലേക്കില്ലെന്നാണ് തിലകന്‍ പ്രതികരിച്ചത്. അമ്മയെ കുറിച്ച് തനിക്ക് നല്ലപോലെ അറിയാമെന്നും തിരികെ ചെന്ന് റെയില്‍പാളത്തില്‍ തലവെക്കാന്‍ താനില്ലെന്നും തിലക്ന്‍ തുറന്നടിച്ചു.

ഇന്നലെ നടന്ന അമമ്യുടെ യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പില്‍ ഔദ്യോദിക പാനലിലെ 11 പേരും വിജയിച്ചു. പാനലിനു പുറത്ത് നിന്ന് നടന്‍ രവീന്ദ്രന്‍ മത്സരിച്ചെങ്കിലും തോറ്റു. എന്നാല്‍ രവീന്ദ്രന് 143 വോട്ട് ലഭിച്ചു. പാനലില്‍ ഏറ്റവും കുറവ് വോട്ട് സൂരാജ് വെഞ്ഞാറമൂടിനാണ് 153 വോട്ട്.

അമ്മയുടെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ , സെക്രട്ടറി ഇടവേള ബാബു,വൈസ് പ്രസിഡന്റ്മാര്‍ ഗണേഷ് കുമാര്‍ , ദിലീപ്, ട്രഷറര്‍ കുഞ്ചാക്കോ ബോബന്‍.

 

Share news
error: Content is protected !!
Scroll to Top