വിലക്കയറ്റം ; അടിയന്തിര പ്രമേയം സ്പീക്കര്‍ നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരു : വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയനോട്ടീസ് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി. ദിവാകരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാവില്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെനന്നും ദിവാകരന്‍ ആരോപിച്ചു.

അതേസമയം വിലക്കറ്റയം യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിനെ തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top