Section

malabari-logo-mobile

പെട്രോള്‍, ഡീസല്‍ വില 5 രൂപ കൂട്ടുന്നു.

HIGHLIGHTS : ന്യൂദില്ലി : വെള്ളിയാഴ്ച പൊര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കാനിരിക്കെയാണ് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍

ന്യൂദില്ലി : വെള്ളിയാഴ്ച പൊര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കാനിരിക്കെയാണ് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും 5 രൂപ വര്‍ദ്ധിപ്പിക്കാനാണ് പോള്‍ നീക്കം നടക്കുന്നത്.

ശനിയാഴ്ചയ്ക്കുള്ളില്‍ പെട്രോള്‍ വില ഉയര്‍ത്തുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. പാചകവാതകത്തിന് സിലിണ്ടറിന് നൂറുരൂപ കൂട്ടുന്നതിനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിക്കാനും ക്യാബിനറ്റ് കുറിപ്പ് ശുപാര്‍ശചെയ്യുന്നു.ഒരു കുടുംബത്തിന് പ്രതിവര്‍ഷം സബ്സിഡി നിരക്കില്‍ നാലുസിലിണ്ടര്‍മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ശുപാര്‍ശ. പ്രതിവര്‍ഷം ആറുലക്ഷംവരെ വരുമാനമുള്ളവര്‍ക്കാണ് സബ്സിഡി നിരക്കില്‍ നാലു സിലിണ്ടര്‍ അനുവദിക്കുക. കൂടുതല്‍ വേണ്ടവര്‍ സബ്സിഡി കൂടാതെയുള്ള സിലിണ്ടര്‍ വിലയായ 800 രൂപ നല്‍കേണ്ടി വരും.

sameeksha-malabarinews

പാര്‍ലമെന്റ് സമ്മേളനം കാരണം കഴിഞ്ഞ മാസം വില വര്‍ധിപ്പിക്കാന്‍ സാധിക്കാഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അടിയന്തരമായി വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!