Section

malabari-logo-mobile

വാളയാര്‍ ചുരം കടന്ന് ലക്ഷങ്ങളുടെ പാന്‍മസാല കേരളത്തിലെത്തി.

HIGHLIGHTS : തിരൂര്‍ : കോയമ്പത്തൂരില്‍ നിന്ന്

തിരൂര്‍ : കോയമ്പത്തൂരില്‍ നിന്ന് യിട്രെന്‍വഴി കേരളലേക്ക് കൊണ്ടുവന്ന കാല്‍ക്കോടിയോളം വിലവരുന്ന പാന്‍പരാഗ് തിരൂരില്‍ പിടികൂടി. ആറ് വലിയ കവറുകളിലാക്കിയ പാന്‍പരാഗാണ് ആര്‍പിഎഫ് സംഘം പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂര്‍ മംഗളൂരു ട്രെയിനില്‍ പാര്‍സല്‍ സാധനങ്ങള്‍ തിരൂര്‍ റെയില്‍വേസ്റ്റേഷനിലിറക്കിയത്. വ്യാഴാഴ്ച തിരൂര്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കവറിനുള്ളില്‍ പാന്‍പരാഗാണെന്ന് കണ്ടെത്തിയത്.

sameeksha-malabarinews

കോയമ്പത്തൂര്‍ എസ്‌കെഎം മാര്‍ക്കറ്റിങ് എന്ന സ്ഥാപനം മുഖേന തിരൂര്‍ സ്വദേശി ബാബുവിന് വന്ന പാഴ്‌സലാണിത്. ഈ പാര്‍സല്‍ പൊട്ടിച്ചപ്പോഴാണ് 12 വലിയ കാര്‍ബോര്‍ഡ് പെട്ടികളിലായി രണ്ട് ലക്ഷത്തോളം പാന്‍പരാഗ്-ബോംബെ പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവ നിരോധിച്ചതിനാല്‍ 10 മുതല്‍ 15 രൂപ വരെയാണ് ഓരോ പാക്കിനും വില ഈടാക്കുന്നത്.

പാന്‍പരാഗ് ശേഖരം പരിശോധിക്കാന്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആര്‍പിഎഫ് എഎസ്‌ഐ എ പി ദീപക്, ഹെഡ്‌കോണ്‍സ്റ്റബിള്‍ സോമസുന്ദരന്‍, കോണ്‍സ്റ്റബിള്‍മാരായ സേതുമാധവന്‍,ജി മുരളീധരന്‍, ഇ അമൃതകുമാര്‍, കെ വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ട്മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് പാന്‍പരാഗ് പിടികൂടുന്നത്. റെയില്‍വേസ്റ്റേഷനുകള്‍ വഴി വന്‍തോതിലാണ് പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!