Section

malabari-logo-mobile

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന്

HIGHLIGHTS : തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക നഗരിയിന്ന് പൂരത്തിന്റ പൂരുഷാരത്താല്‍ നിറഞ്ഞൊഴുകും.

തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക നഗരിയിന്ന് പൂരത്തിന്റ പൂരുഷാരത്താല്‍ നിറഞ്ഞൊഴുകും. പൂരപെരുമ കേട്ടറിഞ്ഞ് ഒഴുകിയെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ പുരനഗരിയൊരുങ്ങി .മേളപ്പെരുക്കവും വര്‍ണ്ണകാഴ്ചകളും,ഗജവീരന്‍മാരും വിസ്മയങ്ങള്‍ തീര്‍ക്കാനനി നാഴികകള്‍ മാത്രം.

ഇന്ന് പുലര്‍ച്ചെ മുന്ന് മണിക്ക് നടന്ന നിയമവെടിയോടെ പുരദിനത്തിലെ ആഘോഷങ്ങള്‍ക്ക് തൂടക്കമായി. രാവിലെ 7.30ന് തിരുവമ്പാടി വിഭാഗത്തിന്റെ പുറത്തേക്കെഴുന്നെളളിപ്പ് നടക്കും. 11 മണിയോടെ മഠത്തില്‍ വരവ്. ഉച്ചക്ക് 12.20ന് പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ്്. രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം ആരംഭിക്കും. വൈകീട്ട് അഞ്ചു മണിക്കാണ് കുടമാറ്റം. പൂലര്‍ച്ചെ മൂന്ന് മണിക്ക് പൂരത്തിന്റെ ഹൈലൈറ്റായ വെടിക്കെട്ടും നടക്കും.
പൂരനഗരിയല്‍ കനത്ത സുരക്ഷസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത് 24 മണിക്കുറും 56ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും നഗരി. പോലീസും പൂരംകമ്മിറ്റിയും നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.്. ഗതാഗത നിയന്ത്രണം പുലര്‍ച്ചെ മുതല്‍ തൂടങ്ങിക്കഴിഞ്ഞു.

sameeksha-malabarinews

പൂരത്തലേന്നായ ശനിയാഴ്ച ഒരുക്കങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് തേക്കിന്‍ കാട് മൈതാനത്തേക്ക് ഒഴുകിയെത്തിയത്. തലേന്ന് നടന്ന സാമ്പിള്‍ വെടിക്കെട്ടു തന്നെ കിടിലം എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഉച്ചക്ക് ശേഷം ഫിറ്റ്‌നെസ്സ് പരിശോധനയ്ക്കായി കൊമ്പന്‍മാരെ തേക്കിന്‍കാട്ടിലേക്ക് കൊണ്ടുവന്നത് കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ചമയപ്രദര്‍ശനം കാണാനും നല്ല തിരക്കായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!