Section

malabari-logo-mobile

പുലാമന്തോള്‍ കരുവാന്‍പറമ്പ്‌ കുടിവെള്ള പദ്ധതി നാടിന്‌ സമര്‍പ്പിച്ചു.

HIGHLIGHTS : പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലത്ത്‌ കരുവാന്‍പറമ്പ്‌ കോളനിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി നാടിന്‌ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വക...

11209cd _saleem kuruvambalam (1)പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലത്ത്‌ കരുവാന്‍പറമ്പ്‌ കോളനിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി നാടിന്‌ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വക 14 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത്‌ വക 6 ലക്ഷം രൂപയുമടക്കം 20 ലക്ഷം രൂപ ചെലവിലാണ്‌ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ഏറെ ഉയര്‍ന്ന പ്രദേശമായതിനാല്‍ നിരവധി കാലമായി കുടിവെള്ളത്തിനായി അലയുന്ന പ്രദേശമായിരുന്നു ഇത്‌. ഇവിടെക്ക്‌ സ്വന്തമായി പദ്ധതി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ്‌ ജില്ലാ, ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതിക്കത്‌ തുടക്കമായത്‌. പ്രദേശത്തുകാര്‍ തന്നെയാണ്‌ കിണര്‍ നിര്‍മ്മിക്കുന്നതിനും, ടാങ്ക്‌ നിര്‍മ്മിക്കുന്നതിനും ആവശ്യമായ സ്ഥലം സൗജന്യമായി വിട്ട്‌ നല്‍കിയത്‌.
പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌്‌റ മമ്പാട്‌ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ.റഫീഖ, കെ.കെ.ഹൈദ്രസ്സ്‌ ഹാജി, വാര്‍ഡ്‌ മെമ്പര്‍ എം.ടി.നസീറ, മഠത്തില്‍ ബഷീര്‍, എം.അബ്ദദുല്‍ ലത്തീഫ്‌, മഠത്തില്‍ അബ്ദുല്‍ റഹ്‌്‌മാന്‍ ഹാജി, കെ.പി.കുഞ്ഞിമുഹമ്മദ്‌, തോട്ടുങ്ങല്‍ മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!