പരപ്പനങ്ങാടി: ഇന്നലെ പുനരാരംഭിച്ച പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ പിരിവ് വീണ്ടും നിര്‍ത്തിവെച്ചും. കനത്ത പോലീസ് അകമ്പടിയോടെ ആര്‍ബിഡിസി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു ഇന്ന് ടോള്‍ പിരിവ് ആരംഭിച്ചത്. എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ പ്രകടനായെത്തിയതോടെ സ്ഥലത്ത് നേരിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് ടോള്‍പിരിവ് നിര്‍ത്തിവെക്കുകയുമായിരുന്നു.
അതെസമയം വേണ്ടിവന്നാല്‍ ടോള്‍പിരിക്കാനെത്തുന്ന ആര്‍ബിഡിസി ജീവനക്കാരെ കായികമായി തന്നെ നേരിടുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ആര്‍ബിഡിസി ടോള്‍ നിര്‍ത്തിവെച്ച് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




