സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ഗാനരചയിതാവ്

പിച്ചില്‍ ബാറ്റുകൊണ്ട് ഗാനമഴ പെയ്യിച്ച സച്ചിന്‍… സിനിമയില്‍ ഗാനരചയില്‍ മാസ്റ്ററാകാനൊരുങ്ങുന്നു. നടനും ഗായകനും നിര്‍മ്മാതാവും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിനുവേണ്ടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഗാനരചയിതാവാകുന്നത്.

ഡല്‍ഹി ബലാത്സംഗം പോലെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും പ്രതികരിക്കാനുമാണ് ഡോക്യുമെന്ററികൊണ്ട് ഉദേശിക്കുന്നത്. ഇത്തരമൊരു വിഷയമായതിനാലാണ് താനിതിന് ഗാനരചന നടത്തുന്നതെന്ന് സച്ചിന്‍ പറയുന്നു.

സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ പ്രശസ്തനായ മറാത്തി കവിയാണ്. അതുകൊണ്ടുതന്നെ പുത്രനിലും ആ കഴിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സച്ചിന്റെ ആരാധകര്‍.

Share news
error: Content is protected !!
Scroll to Top