ചെരുപ്പടിമലയില്‍ ബൈക്ക് അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

വേങ്ങര: മലപ്പുറത്തെ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെരുപ്പടിമലയില്‍ വീണ്ടും അപകടം. ചെരുപ്പടിമല കണ്ടിറങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുകയൂര്‍ സ്വദേശികളായ അരീക്കാടന്‍ നൗഫല്‍(29), എറമ്പത്തില്‍ അസീസ്(29) എന്നിവര്‍ക്കാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7.45 നാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നൗഫലിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലും അസീസിനെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ ഇവിടെ എത്തിയ തിരൂര്‍ സ്വദേശികളായ അഫ്‌സലും അനസ്സും അപകടത്തില്‍പ്പെട്ടിരുന്നു. ഇവരില്‍ അഫസല്‍ മരിക്കുകയും ചെയ്തിരുന്നു.

വളരെ മനോഹരമായ ചെരുപ്പടിമലയിലെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാനോ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനോ ഒരു സൂചനാ ബോര്‍ഡു പോലും സ്ഥാപിക്കാതിരുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണ്. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടും അധികൃതര്‍ വേണ്ട നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.

 

Share news
error: Content is protected !!
Scroll to Top