നടന് ജയറാമിന്റെ ആന പെരുമ്പാവൂര്‍ കണ്ണന് ചരിഞ്ഞു. 54 വയസ്സായിരുന്നു. മഴക്കാലം തുടങ്ങിയതോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
18 വര്‍ഷം മുമ്പാണ് ജയറാം കണ്ണനെ സ്വന്തമാക്കിയത്. ഒമ്പതര അടിയോളം ഉയരമുണ്ടായിരുന്ന കണ്ണന് പ്രധാന ഉത്സവങ്ങളിലെല്ലാം എഴുന്നള്ളിച്ചിരുന്ന കൊമ്പനായിരുന്നു. മനസിനക്കരെ, രാപകല്‍ തുടങ്ങി ഇരുപത്തി അഞ്ചിലേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ക്ഷേത്ര ഭരണസമിതി ഗജരാജപ്പട്ടം നല്കി ആദരിച്ചിരുന്നു. ജഡം വാളയാര്‍ കാട്ടില്‍ സംസ്കരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




