കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ ട്രഷറി

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്ഥാനമാക്കി പുതയ ട്രഷറി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ട്രഷറിക്കാവശ്യമായ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ ് സ്ഥലത്തിനായി ധനകാര്യ വകുപ്പ് നീക്കം തുടങ്ങി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന്റെ അനുമതി ഇതിനാവശ്യമാണ്.

നിലവില്‍ തിരൂരങ്ങാടി സബ് ട്രഷറിയുടെ പരിതിയില്‍ ഉള്‍പ്പെട്ട സര്‍വ്വകലാശാല സ്തിതിചെയ്യുന്നതേഞ്ഞിപ്പലം പഞ്ചായത്ത്, ചേലേമ്പ്ര, പള്ളിക്കല്‍ പെരുവള്ളൂര്‍, പഞ്ചായത്ത് അതിര്‍ത്തിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പുതിയ ട്രഷറി വരുന്നതോടെ ഇതിനുകീഴിലാകും.

കഴിഞ്ഞ മാര്‍ച്ച് 31 ന് ഉദ്ഘാടനം ചെയ്ത കോട്ടക്കല്‍ ട്രഷറി നിലവില്‍ വന്നതോടെ തിരൂരങ്ങാടി ട്രഷറിയുടെ കീഴിലുണ്ടായിരുന്ന എടരിക്കോട്,തെന്നല,പറപ്പൂര്‍ പഞ്ചായത്തുകള്‍ ഇവിടേക്ക് മാറി.

Share news
error: Content is protected !!
Scroll to Top