Section

malabari-logo-mobile

പാലത്തിങ്ങലില്‍ വയല്‍ നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു;ജെസിബി പിടിച്ചെടുത്തു

HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങലെ പതിനഞ്ചോളം

പരപ്പനങ്ങാടി: പാലത്തിങ്ങലെ പതിനഞ്ചോളം വരുന്ന കോണിപ്പാടത്തിന്റെ മുറിക്കല്‍ ഭാഗത്തെ 4 ഏക്കറോളം വയല്‍ ജെസിബി ഉപയോഗിച്ച് തൂര്‍ക്കാനുള്ള ശ്രമം നാട്ടുതകാര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇതിനെ എതിര്‍ക്കാന്‍ ഭൂവുടമയും സംഘവും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജെസിബി കസ്റ്റഡിയിലെടുത്തു. പാടം നികത്തുന്നത് നിര്‍ത്തിവെപ്പിച്ചു. വയല്‍ നികത്തുന്നത് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കോണിപ്പാടം വ്യാപകമായി നികത്തുന്നതിന് വില്ലേജ്, താലൂക്ക്, ആര്‍ഡിഒ ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമരത്തിന് മുജീബ്, ഗിരീഷ്, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരു അംഗത്തിന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഈ വയല്‍ നികത്തലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!