Section

malabari-logo-mobile

തുഞ്ചന്‍ ഉത്സവത്തിന് കാവ്യാത്മക സമാപനം

HIGHLIGHTS : തിരൂര്‍: ഫെബര്ുവരി 6 മുതല്‍ 10 വരെ തിരൂരില്‍ വെച്ച് നടന്നുവന്ന തുഞ്ചന്‍

തിരൂര്‍: ഫെബര്ുവരി 6 മുതല്‍ 10 വരെ തിരൂരില്‍ വെച്ച് നടന്നുവന്ന തുഞ്ചന്‍ ഉത്സവത്തിന് കാവ്യാതമക സമാപനം. കേന്ദ്രസാഹിത്യ അക്കാദമിയുടേയും, തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നത്തുന്ന തുഞ്ചന്‍ ഉത്സവത്തില്‍ ‘പാരന്ര്യവും ആധുനികതയും മാറുന്ന മുഖങ്ങള്‍’ എന്നവിഷയത്തെ അധികരിച്ചുള്ള ദേശിയ സെമിനാറായിരുന്നു. ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം.

ദക്ഷിണ മേഖല സാസംസ്‌ക്കാരിക കേന്ദ്രവും സാംസ്‌ക്കാരിക വകുപ്പും നേതൃത്വം നല്‍കിയ ദക്ഷിണേന്ത്യന്‍ കാവ്യോത്സവം ശ്രദ്ധേയമായി.

sameeksha-malabarinews

സമാപന സമ്മേളനത്തില്‍ സി മമ്മുട്ടി എംഎല്‍എ അധ്യക്ഷം വഹിച്ചു. കേരളത്തിലെ മാധ്യമ മുതലാളിമാര്‍ സാമൂഹിക മുന്നേറ്റങ്ങളെ തകള്ളിപ്പറയുന്ന സാഹചര്യമാണുള്ളതെന്നും ക്ഷണികമായ സംഭവ വികാസങ്ങളെ പര്വ്വതീകരിക്കാനാണ് ഇവര്‍ മത്സരിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മുന്‍ എംപി എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

എഴുത്തുകാരന്റെ അഭാവത്തില്‍ ഭൂമി മരുഭൂമിയായി രൂപാന്തരപ്പെടുമെന്നും ജീവിതാനുഭവങ്ങളുടെ തളാത്മക ന്ടപ്പെടുത്തുന്ന പ്രക്രിയയാണ് ദൃശ്യമാധ്യമങ്ങളില്‍ കൂടി അരങ്ങേറുന്നതെന്നും മുഖ്യ അതിഥിയും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലറുമായ കെ ജയകുമാര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

തുഞ്ചന്‍ സ്മാരക കൊല്‍ക്കത്ത മലയാളി സമാജം എന്റോവ്്‌മെന്റ് പുരസ്‌ക്കാരം, നായനാര്‍ എന്റോവ്്‌മെന്റ് , സാഹിത്യ ക്വിസ് മത്സര സമ്മാനം, ദ്രുത കവിത മത്സര സമ്മാനം എന്നിവ എംടി വാസുദേവന്‍നായര്‍ സമ്മാനിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!