Section

malabari-logo-mobile

പരിസ്ഥിതി പ്രാധാന്യമേറിയ തണ്ണീര്‍ത്തടം നികത്താന്‍ ആസൂത്രിതം നീക്കം.

HIGHLIGHTS : വള്ളിക്കുന്ന് : വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന് വടക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്തുള്ള ഏകദേശം മൂന്നേക്കറോളം വരുന്ന തണ്ണീര്‍ത്തട പ്രദേശമാണ് നികത്തിയെടുക്കുന്നതിന് ഭൂമി മാഫിയ ശ്രമിക്കുന്നത്. ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയാണ് ഇത് നടപ്പാക്കുന്നത്. ആദ്യം കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ചതുപ്പ് നിലം കൈക്കലാക്കി. പിന്നീട് പരിസരവാസികളെ റോഡ് വികസനം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസ്തുത ഭൂമിക്ക് ചുറ്റും റോഡിന് വേണ്ടിയെന്ന രീതിയില്‍ മണ്ണിട്ടു. അതിന് ശേഷം വളരെ പെട്ടെന്ന് അനേകം വണ്ടികളും ജെ സി ബിയും വെച്ച് നികത്താനായിരുന്നു ശ്രമം. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം അധികൃതര്‍ക്ക് ഇതിന് തടയിടേണ്ടതായി വന്നിരിക്കുകയാണ്. തുടക്കത്തില്‍ ഇതിന് വില്ലേജ് അധികാരികളുടെ ഒത്താശയുണ്ടായിരുന്നു.
ഈ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നതോടുകൂടി പരിസരത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന തടിന്‍ പറമ്പ് പ്രദേശം വീണ്ടും വരള്‍ച്ചയിലേക്ക് വഴിമാറും എന്ന് ഉറപ്പാണ്.
പ്രശ്‌നത്തില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് വള്ളിക്കുന്ന് പഞ്ചായത്തില്‍ ചേര്‍ന്ന പരിസ്ഥിതി സംരക്ഷണ സമിതിയും ഏകശബ്ദം പ്രതികരണ വേദിയും ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!