പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരത്തില്‍ നേരിയ സംഘര്‍ഷം; ഇന്നും പിരിവ് തടഞ്ഞു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇന്ന് രാവിലെ ഒരു വിഭാഗം സമര സമിതി പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുകയും ചുങ്കം പിരിക്കുന്നത് തടസ്സപെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. പിരിവുകാരെ സമരക്കാര്‍ ഓടിച്ചു വിട്ടു.സംഭവ സ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു.

സ്വാതന്ത്ര്യ സമര സ്മരണകള്‍ ഉണര്‍ത്തുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ടോള്‍ പിരിക്കാനില്ലെന്ന നിലപാടിലാണ് സമരക്കാര്‍. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ജനകീയവും ശക്തവും ആകുമെന്ന് സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.

പ്രകടനത്തിന് തുടിശ്ശേരി കാര്‍ത്തികേയന്‍, കാദര്‍ ഹാജി, ജഗന്നിവാസന്‍, റഹീം, സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top