Section

malabari-logo-mobile

ഏകീകൃത അക്കാദമിക് കലണ്ടര്‍ സുപ്രിം എഡ്യുക്കേഷന്‍ കൗണ്‍സില്‍ തയ്യാറാക്കി

HIGHLIGHTS : ദോഹ: അധ്യയന വര്‍ഷത്തി ലെ മുഴുവന്‍ പ്രവൃത്തി ദിവസങ്ങളും

ദോഹ:  അധ്യയന വര്‍ഷത്തി ലെ മുഴുവന്‍ പ്രവൃത്തി ദിവസങ്ങളും അവധി ദിവസങ്ങളും ഉള്‍പ്പെടുത്തിയ ഏകീകൃത അക്കാദമിക് കലണ്ടര്‍ സുപ്രിം എഡ്യുക്കേഷന്‍ കൗണ്‍സില്‍ തയ്യാറാക്കി. സുപ്രിം എഡ്യുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കും ഏകീകൃത അവധി ദിനങ്ങള്‍ ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങളിലും സ്‌കൂള്‍ വിടുന്ന സമയങ്ങളിലുമുണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്ന തരത്തിലാണ് പുതിയ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. പുതിയ അക്കാദമിക് കലണ്ടറില്‍ ര ണ്ടാം പാദത്തിന്റെ തുടക്കത്തില്‍ ഒരാഴ്ചത്തെ അവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂല്യ നിര്‍ണയങ്ങളുമായി ബന്ധപ്പട്ട ജോലികള്‍ക്കും പഠന പ്രവ ര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിലും വേണ്ടിയാണ് ഈ അവധി.
സുപ്രിം എഡ്യുക്കേഷന്‍ കൗണ്‍സിലിന് കീഴിലെ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള നിയമനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ഹുമാദി പ്രഖ്യാപിച്ചു. സയ്യിദ് മുഹമ്മദ് ഇസ്‌കന്‍ദര്‍ അല്‍ഖാദിയെ നിയമവകുപ്പ് ഡയറക്ടറായും സയ്യിദ് ഖാലിദ് അല്‍കബീസിയെ അസിസ്റ്റന്റ് ഡയറക്ടറായും സയ്യിദ് ഉമര്‍ അല്‍നിഅ്മയെ വിദ്യാഭ്യാസ കൗണ്‍സിലിന് കീഴിലെ ഇന്റിപെന്‍ഡന്റ് സ്‌കൂള്‍ ഓഫിസ് അസിസ്റ്റന്റ് ഡയറക്ടറായും സയ്യിദ അമീന അല്‍ അബീദലിയെ ഇവാല്വേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴിലെ സ്റ്റുഡന്റ്‌സ് അസ്സസ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടറായും നിയമിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!