പരപ്പനങ്ങാടി സ്വദേശിയെ തേടി ഗുജറാത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി

പരപ്പനങ്ങാടി : ഗുജറാത്തില്‍ നടന്ന സ്‌ഫോടനകേസുകളില്‍ വാറന്റ് പ്രതിയെ തേടി സുററ്റ് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയിലെത്തി.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമ്മര്‍ ഫാറുഖിനെ തിരക്കിയാണ് ഇവര്‍ എത്തിയത്.
എന്നാല്‍ ഉമ്മര്‍ഫാറുഖ് ഇപ്പോള്‍ എറണാകുളുത്ത് ജയിലിലായിതിനാല്‍ ഇയാളെ പോലീസിന് കാണാനായിട്ടില്ല. ഉമ്മര്‍ ഫാറുഖ് കാശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനത്തിന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപെട്ട് ജയിലിലായത്. എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസില്‍ തടിയന്റെ വിട നസീറടക്കം പ്രതിയാണ്.
ഗൂജറാത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘത്തില്‍ സിബി സിഐഡി രമണ്‍ഭായി, മാന്‍സിങ് പട്ടേല്‍, അരവിന്ദ് പട്ടേല്‍, യശ്വന്ത് എസ് കിശോരി എന്നിവരാണ് ഉണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top