സോളാര്‍ തട്ടിപ്പ് ;നിരപരാധി എന്ന് ശാലു മേനോന്‍

കോട്ടയം : സോളാര്‍ തട്ടിപ്പ് കേസില്‍ താന്‍ നിരപാരാധിയാണെന്ന് സിനിമാ സീരിയല്‍ താരം ശാലുമേനോന്റെ വെളിപ്പെടുത്തല്‍. ഈ കേസില്‍ താന്‍ നിരപരാധിയാണെന്നും താന്‍ ഒളിവില്‍ പോയി എന്ന വാര്‍ത്ത തെറ്റാണെന്നും ശാലു മേനോന്‍ പറഞ്ഞു. ചങ്ങനാശേരിയിലെ പെരുന്നയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശാലു മേനോന്‍.

രണ്ടു ദിവസമായി തന്റെ നൃത്ത വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍ ഇല്ലായിരുന്ന ഈ സമയത്താണ് താന്‍ മുങ്ങിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതെന്നും ശാലുമേനോന്‍ പറഞ്ഞു. കൂടാതെ തന്റെ വീട്ടില്‍ റെയ്ഡ് നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ശാലു മേനോന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top