Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ ഗേറ്റ് കാല്‍നട യാത്രക്കാരുടെ മരണക്കെണിയാകുമോ?

HIGHLIGHTS : പരപ്പനങ്ങാടി : റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായതോടെ അടച്ചിട്ട റെയില്‍വേ

പരപ്പനങ്ങാടി : റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായതോടെ അടച്ചിട്ട റെയില്‍വേ ഗേറ്റിലൂടെയുള്ള കാല്‍നട യാത്രക്കാരുടെ യാത്ര മരണകെണിയാകുമെന്ന് നാട്ടുകാര്‍ ഭയപെടുന്നു. ഗെയ്റ്റ് അടച്ച അന്നു തന്നെ റെയില്‍വേ ലൈനിനിടയിലുള്ള സ്ലാബുകളും മറ്റും ഇളക്കി മാറ്റിയതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനു പുറമെ പരപ്പനങ്ങാടിയില്‍ നിര്‍ത്താത്ത ഗുഡ്‌സ് അടക്കം ശരാശരി നാല്‍പതോളം വണ്ടികള്‍ പകല്‍ സമയത്ത് അതിവേഗതയില്‍ ഇതിലൂടെ കടന്നു പോകുന്നുണ്ട്. ആളുകള്‍ ഒച്ച വെച്ചതുകൊണ്ട് മാത്രം നിരവധി പേരാണ് ഇവിടെ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്.

റംസാന്‍ നൊയമ്പിന്റെ അവസാന ദിനങ്ങളായതോടെ ഷോപ്പിങ്ങ് നടത്തുന്നതിനും മറ്റും നൂറു കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഈ വഴി ഉപയോഗിക്കുന്നത്. അടിപ്പാലം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നതിനാല്‍ റംസാന്‍ ഓണം സീസണില്‍ വൈകുന്നേരങ്ങളില്‍ കാല്‍നട യാത്രക്കാരെ സഹായിക്കാന്‍ ഒരു ഹോം ഗാര്‍ഡിനെയെങ്കിലും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!