Section

malabari-logo-mobile

കോടതിക്ക് മുന്നില്‍ ബൈക്കിടിച്ച് വക്കീല്‍ മരണപ്പെട്ടു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ.ജയദേവന്‍ നായര്‍(72) ബൈക്കിടിച്ച് മരിച്ചു. വൈകീട്ട് 4.30 ന് വക്കീലോഫീസില്‍ നിന്ന് കോ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കരുമാട്ട് മമ്പാട്ട് ജയദേവന്‍ നായര്‍(72) ബൈക്കിടിച്ച് മരിച്ചു. വൈകീട്ട് 4.30 ന് വക്കീലോഫീസില്‍ നിന്ന് കോടതിയിലേക്ക് റോഡുമുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്. ഈ സമയത്ത് അധിവേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഇദേഹത്തെ ഉടനെ തന്നെ തൊട്ടടുത്തുള്ള എ കെ ജി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദേഹത്തിന്റെ മൃതശരീരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം ചെയ്ത് മൃതദേഹം ബന്ധുകള്‍ക്ക് വിട്ട്െകാടുക്കും.

sameeksha-malabarinews

ജയദേവന്‍ നായരെ ഇടിച്ച ബൈക്കോടിച്ചിരുന്ന ശ്യംപ്രകാശിനെ പരിുക്കുകളോടെ കോട്ടക്കല്‍ അല്‍മാസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒലിപ്രം സ്വദേശിയായ ഇയാള്‍ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥിയാണ്.

മരണപ്പെട്ട ജയദേവന്‍ നായര്‍ പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശിയാണ്. പിതാവ് പരേതനായ കക്കാട് വെലായുധന്‍ കുട്ടി നായര്‍ എന്ന അപ്പു നായര്‍. ഭാര്യ : രാധ. മക്കളില്ല.
ഇദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!