Section

malabari-logo-mobile

പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ് സമരം; പ്രതികള്‍ ഒളിവില്‍.

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യൂണിഫോം ധരിക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതികള്‍ ഒളിവില്‍. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതായി സൂചന.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആറോളം വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ച് വരാന്‍ തയ്യാറാവാഞ്ഞതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്‌കൂള്‍ വിദ്യഭ്യാസത്തോടൊപ്പം മതപഠനവും നടത്തുന്ന വിദ്യാര്‍ത്ഥികളായതിനാല്‍ തങ്ങള്‍ക്ക് സ്‌കൂള്‍ യൂണിഫോമായ പാന്‍സും ഷര്‍ട്ടും ധരിക്കാനാകില്ലെന്ന് ശഠിച്ചതോടൊയാണ് തര്‍ക്കമുടലെടുത്തത്. യൂണിഫോം ധരിക്കാതെ ക്ലാസിലിരിക്കാനാകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

ഇതെ തുടര്‍ന്ന് വെള്ളിയാഴ്ച സ്‌കൂളിലെത്തിയ ഒരു സംഘം ആളുകള്‍ അധ്യായന സമയത്ത് ക്ലാസ് മുറികളിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപികമാരെയടക്കം ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാലയത്തില്‍ ഏറെ നേരം പഠനം തടസപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സംഘം ചേരല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അക്രമത്തില്‍ സ്‌കൂള്‍ പിടിഎയും സ്്റ്റാഫ് കൗണ്‍സിലും ശക്തമായി പ്രതിഷേധിച്ചു. സ്‌കൂളിന്റെ പൊതുമാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.

തൊട്ടടുത്ത അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്ന് വ്യാപകമായി കുട്ടികള്‍ ഈ വിദ്യാലയത്തിലേക്ക് മാറിച്ചേരുന്നത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചാണ് ഈ സംഭവത്തിന് പിന്നിലെന്നെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. യൂണിഫോം ധരിക്കാനാകില്ലെന്ന് വാശിപിടിക്കുന്ന വിഭാഗത്തിന്റെ ഉടമസ്ഥതിയിലുള്ള പരപ്പനങ്ങാടിയിലെ വിദ്യാലയങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാണെന്നുള്ളതും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!