Section

malabari-logo-mobile

മറക്കാന സറ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ സര്‍വ്വാധിപത്യം: ലോകചാന്വ്യന്‍മാര്‍ തകര്‍ന്നു

HIGHLIGHTS : മറാക്കാന സ്റ്റേഡിയവും ബ്രസീലും മറക്കില്ല ഈ സ്വപ്‌നഫൈനലിനെ. ടോട്ടല്‍ ഫുട്‌ബോളിന്റെ കേളീസൗന്ദര്യം നിറഞ്ഞൊഴുകിയ മത്സരത്തില്‍ ലോകചാന്വ്യന്‍മാരെ കളി പഠ...

മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നെയ്മര്‍ക്ക്‌

റയോ ഡി ജനാറോ : മറാക്കാന സ്റ്റേഡിയവും ബ്രസീലും മറക്കില്ല ഈ സ്വപ്‌നഫൈനലിനെ. ടോട്ടല്‍ ഫുട്‌ബോളിന്റെ കേളീസൗന്ദര്യം നിറഞ്ഞൊഴുകിയ മത്സരത്തില്‍ ലോകചാന്വ്യന്‍മാരെ കളി പഠിപ്പിച്ച ബ്രസീലിയന്‍ പട വിജയിച്ചത് മറുപടിയല്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

sameeksha-malabarinews

 

ഏന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് തിരച്ചറിയുന്നതിന് മുന്‍പ്് കളിയുടെ രണ്ടാം മിനിറ്റില്‍ ഫ്രെഡി സ്‌പെയിനിന്റെ വലയിലേക്കും മനസ്സിലേക്കും കോരിയിട്ട ഗോള്‍ ബ്രസീലിന്റെ വരവറിയിക്കുന്നതായിരുന്നു. കളിയുടെ 44ാമിനുട്ടില്‍ ഈ ടൂര്‍ണമെന്റിന്റെ രാജകുമാരന്‍ നെയമറും 47ാം മിനിട്ടില്‍ ഫ്രെഡി വീണ്ടും സ്‌പെയിനിന്റെ വലയിലേക്ക് വെടിയുണ്ട കണക്കെ ഷോട്ടുകള്‍ പായിച്ച് ലോകത്തോട് ഉറക്കെ വിളി്ച്ചു പറയുകയായിരുന്നു. ഞങ്ങളാണ് ഫുട്‌ബോളിന്റെ രാജാക്കന്‍മാരെന്ന്..
പ്രശസ്തമായ മറാക്കാന സ്റ്റേഡിയത്തില്‍ ആറു പതിറ്റാണ്ട് മുന്നത്തെ ഒരു ഫൈനലിലേറ്റ തോല്‍വിയുടെ വേദന ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്നവരാണ് ബ്രസീലുകാര്‍. എന്നാല്‍ പിന്‍തലമുറക്കാര്‍ ലോകചാമ്പ്യന്‍മാരെ തോല്‍പ്പിച്ച് ആ മുറിവുണക്കിയിരിക്കുന്നു.
ഫൈനലിന്റെ ആദ്യ പകുതിയില്‍ കരുത്തുറ്റ പോരാട്ടമാണ് നടന്നത്.. ആദ്യ മിനുറ്റുകളില്‍ തന്നെ തിരിച്ചടി നേരിട്ട സ്‌പെയിന്‍ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്ങിലും ആക്രമണം പ്രതിരോധമാക്കിയ ബ്രസീല്‍ ചാന്വ്യന്‍മാരുടെ കളിതന്നയാണ് പുറത്തെടുത്തത്.
കളിയുടെ 40ാം മിനിറ്റില്‍ സ്പയിന്‍ നടത്തിയ മനോഹരമായ ഒരു മുന്നേറ്റത്തി്ല്‍ ഗോളിയേയും മറികടന്ന് പോസ്റ്റിലേക്ക് ഇറങ്ങിപ്പോയ പന്ത് അതിമനോഹരമായ സ്‌കെയ്റ്റിങ്ങിലുടെ പുറത്തേക്ക് തള്ളിമാറ്റിയ ബ്രസീലിന്റെ പ്രതിരോധക്കാരന്‍ ഡേവീസ് ലൂയീസിനോട് ബ്രസീലിയന്‍ ആരാധകര്‍ നന്ദി പറയണം കളിയുടെ ഗതി തന്നെ മാറിയേക്കാനവുന്ന ആ രക്ഷപ്പെടുത്തലിന് ശേഷം ആഞ്ഞടിച്ച ബ്രസീല്‍ നാലു മിനിറ്റിനകം ഫലം കണ്ടു. ഓസ്‌കാറുമൊത്ത് നെയമര്‍ നടത്തിയ ചടുലമായ നീക്കത്തിനെടുവി്ല്‍ രണ്ടാമത്തെ ഗോളും സ്‌പെയിനിന്റെ ഗോള്‍വലയുടെ മേല്‍ക്കുരയിലേക്ക് അടിച്ചുകയറ്റി. രണ്ടാപകുതിയുടെ തുടക്കത്തി്ല്‍ തന്നെ ഫ്രെഡ് തന്റെ രണ്ടാമത്തെ ഗോളും അടിച്ചു. പെനാല്‍ട്ടി ബോക്‌സിന് വലുതു വശത്ത് നിന്ന് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പായിപ്പിച്ച ആ ഗോള്‍ ഫ്രെഡിന്റെ പ്രതിഭ വിളിച്ചറിയിക്കുന്നതായിരുന്നു.

 

പിന്നീട് നെയ്മറേയും ബ്രസീലിനേയും പിടിച്ചുകെട്ടാനാകാതെ സ്‌പെയിന്‍ കിതക്കുകയായിരുന്നു. പലപ്പോഴും ഇതിനായി നെയ്മറെ സ്പയിനിന്റെ മുന്‍ നിരകളിക്കാര്‍ തന്നെ കടുത്ത ടാക്കഌങിന് വിധേയനാക്കുന്നത് കാണാമായിരുന്നു. ഇതിനിടെ കളിയുടെ 54ാം മിനിട്ടുല്‍ സ്പയിനിന് ലഭിച്ച പെനാല്‍ട്ടി പുറത്തേക്ക് അടിച്ചതോടെ ഇന്ന് അവരുടെ ദിവസമെല്ലെന്ന് ആരാധകര്‍ വിധിയെഴുതി കഴിഞ്ഞിരുന്നു. നെയ്മറെ ഫൗള്‍ ചെയ്തതിന് 67ാം മിനുട്ടില്‍ ജെറാര്ഡ് പിക്ക് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോയതോടെ പത്ത് പേരെ വെച്ചായി സ്പയിനിന്റെ കളി. ഇത് അവരെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി. 90ാം മിനുട്ടില്‍ കളി അവസാനിക്കുമ്പോള്‍ ബ്രസീല്‍ അടുത്ത ലോകകപ്പിനുള്ള തങ്ങളുടെ വരവറിയിക്കുക കുടിയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!