Section

malabari-logo-mobile

ടോള്‍ സമരത്തിന്റെ രൂപം മാറുന്നു: ഉപരോധവുമായി സിപിഐഎം

HIGHLIGHTS : പരപ്പനങ്ങാടി റെയില്‍വേമേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍ പിന്‍വലിക്കണെമെന്നാവിശ്യപ്പെട്ട്

പരപ്പനങ്ങാടി:  പരപ്പനങ്ങാടി റെയില്‍വേമേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍ പിന്‍വലിക്കണെമെന്നാവിശ്യപ്പെട്ട് നിരവധി സംഘടനകള്‍ നടത്തിവരുന്ന സമരത്തിന്റെ രൂപം മാറുന്നു. ഇന്ന് സമരസമിതി നടത്തിവരുന്ന ധര്‍ണ്ണ സമരത്തിനു പുറമെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ടോള്‍ബൂത്ത് ഉപരോധവും നടന്നു.
സിപിഎം നെടുവ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍്ത്തകര്‍ ടോള്‍ ബൂത്തിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇതോടെ ചുങ്കം പിരിക്കല്‍ തടസ്സപ്പെട്ടു. രണ്ട് മണിക്കുറോളം നീണ്ടുനിന്ന ഉപരോധസമരത്തിന് പ്രഭാകരന്‍, പാലക്കണ്ടി വേലായുധന്‍, മൂജീബ്, ഷമേജ് എന്നിവര്‍ നേതൃത്വം നല്‍കി.
സംഭവസ്ഥലത്ത് പോലീസിന്റെ ശക്തമായ സാനിധ്യമുണ്ടായിരുന്നങ്ങിലും ഇവര്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നു.
വരുദിനങ്ങളില്‍ നിരവധി സംഘടനകള്‍ ഇത്തരത്തിലുള്ള സമരരീതികളുമായി മുന്നോട്ട് വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മഹിള അസോസിയേഷന്‍ പ്രവര്‍്ത്തകരും ഇത്തരത്തില്‍ സമരം നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!