Section

malabari-logo-mobile

പരപ്പനങ്ങാടി ‘ആദര്‍ശ്’ സ്റ്റേഷന്‍; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: ആദര്‍ശ് റെയില്‍വേ സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടും പരപ്പനങ്ങാടി സ്റ്റേഷനില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാനം ഇപ്പോഴും രേഖകളില്‍ മാത്രം ഒതുങ്ങിക്കിടക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു. പന്ത്രണ്ടോളം സൗകര്യങ്ങളാണ് പദ്ധതിപ്രകാരം ഏര്‍പ്പെടുേേത്തണ്ടിയിരുന്നത്. എന്നാല്‍ ഇവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല മാത്രവുമല്ല മാര്‍ച്ച മാസം കഴിയുന്നതോടെ ഈ ഫണ്ട് ലാപ്‌സായി പോവുകയും ചെയ്യും. ഇതെ തുടര്‍ന്നാണ് ജനകീയ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഇതിനുപുറമെ കണ്ണൂര്‍-യശ്വന്തപുരം എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്,കോയമ്പത്തൂര്‍-ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

ചൊവ്വാഴ്ച പകല്‍ മൂന്ന് മണിക്ക് പരപ്പനങ്ങാടിയില്‍ ബഹുജന ധര്‍ണയും പൊതുയോഗവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യു കലാനാഥന്‍, മലബാര്‍ ബാവ ഹാജി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!